ഇയ്യാം പാറ്റ പോലെ ഞാനെപ്പോഴും നിന്റെ തീയിലേക്ക് ഓടിയണഞ്ഞു
വെറുതെ എന്റെ ചിറകുകള്‍ കരിക്കാന്‍ എന്നെത്തന്നെ എരിക്കാന്‍
എന്റെ കണ്ണീര്‍ നിന്റെ പാദങ്ങളെ ഉമ്മ വെച്ചു , നിന്റെ കരളലിഞ്ഞില്ല
സായാഹ്നയാത്രയില്‍ സ്‌നേഹത്തെ കൂട്ടു വിളിച്ചതിന് മനമെന്നെ പരിഹസിച്ചു
വൈകുന്നേരം –എല്ലാറ്റിന്റെയും അന്ത്യത്തിലേക്കുള്ള യാത്രയല്ലേ
അവഗണനയുടെ കഠിനരശ്മികള്‍ പതിക്കാനുള്ളതല്ലേ
എന്നിട്ടും ..ഒരിക്കലെങ്കിലും ..ജീവന്‍ പറന്നുപോകും മുമ്പ്
സ്‌നേഹത്തെ ചെപ്പിലാക്കി കൈവെള്ളയില്‍ സൂക്ഷിക്കണമെന്ന് വൃഥാ മോഹിച്ച്
വിഡ്ഢിമനസ്സേ മതിയായില്ലേ?നിന്റെ മോഹമാറാപ്പുകള്‍ വലിച്ചെറിയുന്നില്ലേ?
വേവുന്ന മനസ്സിന് നിസ്സംഗതയുടെ അരുവിയാണ് അഭികാമ്യം
അതിനെ ചേര്‍ത്തു പിടിക്കാന്‍ ,തണുപ്പിക്കാന്‍, ആശകളേതുമില്ലാതെ
ഈ മരുവിലിങ്ങനെ കാല് ചുട്ടു വെന്തു നടക്കാന്‍ ..............!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ