Pages

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

അധിനിവേശം............................................................. കവിത

കീമോയുടെ വിഷബോംബുകള്‍ ക്യാന്‍സറിന്‍റെ കോട്ടകളെ തകര്‍ത്തുതുടങ്ങി
വെളുത്ത കാവല്‍ഭടന്മാര്‍ പകച്ചു വിറച്ചു,ദുര്‍ബലമായി പ്രതിരോധിച്ചു
എന്നിട്ടും ഛര്‍ദിയാല്‍ ശരീരയന്ത്രം അടിമുടിയുലഞ്ഞു
വേദനകളാല്‍ നുരുമ്പിക്കുന്ന യന്ത്രഭാഗങ്ങള്‍ കിരുകിരാ നിലവിളിച്ചു
ക്യാന്‍സറിന്‍റെ കോട്ടകള്‍ ഒരു രാസായുധത്തെയും വകവെച്ചില്ല
റേഡിയേഷന്‍റെ മൈക്രോഓവനുകളെയും,
മരുന്നുകളുടെ ഗ്യാസ്ചേംബറുകളെയും  അവ പരിഹസിച്ചു.
കോളനികളുടെ വിസ്തൃതി കൂടിക്കൂടി വന്നു
ചീര്‍ത്തു പഴുത്ത ശരീരയന്ത്രത്തില്‍ നിന്ന്
 പുറത്തു ചാടിയ ഓരോ പുഴുവും അതിശയിച്ചു-
ജന്മം മുതല്‍ തുരുമ്പെടുക്കുന്ന ഒരു യന്ത്രത്തിന് ഇത്രയേറെ ആയുസ്സോ
നാശത്തിന്‍റെ കറുത്ത കൊടികളുമായി അര്‍ബുദം ജൈത്രയാത്ര തുടരുന്നു
 കൊലച്ചിരിയുമായി, മറ്റൊരു കോളനി തേടി  
 ക്ഷയിക്കാന്‍ തുടങ്ങുന്ന മറ്റൊരു ശരീരസാമ്രാജ്യം തേടി..................
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ