നിന്റെ സൗഹൃദത്തിന്റെ ലീവ് വേക്കന്‍സിയിലായിരുന്നു ഞാനെത്തിയത്
സമയം കഴിഞ്ഞു, ആ പോസ്റ്റിലെ യഥാര്‍ത്ഥയാള്‍ തിരിച്ചെത്തി
നീയെന്നെ പിരിച്ചു വിട്ടു എന്തായിരുന്നു എന്റെ വേതനം?
ഇറുക്കിക്കൊല്ലുന്ന ഈ തീരാവേദനയോ..?
ആത്മമിത്രമേ, നീയറിഞ്ഞില്ല, എത്ര ചെമന്നാണ്
എന്റെ ഹൃദയം നിന്നെ പ്രണയിച്ചതെന്ന്...
എത്ര രോഗാതുരമായിരുന്നു ആ ഉരുക്കത്താല്‍ ഞാനെന്ന്
അതെന്നെ ഒരുപ്പേരിക്കായി കഷ്ണിച്ചു കൊണ്ടേയിരിക്കുന്നു
കഴിഞ്ഞ ജന്മം ഞാന്‍ നിന്റെ ശത്രുവായിരുന്നുവോ
ഇഞ്ചിയെന്നോണം ഇങ്ങനെ ചതയ്ക്കാന്‍..
എന്തായിരുന്നു കാരണം ഈ വലിച്ചെറിയലിന്
എഴുപതാംപടവ് കയറുമ്പോഴും ഈ വിഡ്ഢി ഇങ്ങനെത്തന്നെയാവും
സ്‌നേഹത്തിന്റെ വണ്‍വേ റോഡിലൂടെ ആര്‍ക്കും വേണ്ടാത്ത ജന്മവുമായി
ദുഃഖത്തിന്റെ ഭീമന്‍ തേരുമുരുട്ടി .....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ