{ഒരു ചായക്കട –
കടക്കാരന് ചായ ഉണ്ടാക്കുന്നു..ഒരു റേഡിയോ പാടുന്നുണ്ട്.രണ്ടുമൂന്നു പേര് പത്രം
വായിക്കുന്നു, ചായ കുടിക്കുന്നു. അപ്പുറത്തെ ബാര്‍ബര്‍ കടയില്‍ നിന്ന് ടി വി
ന്യൂസ് കേള്‍ക്കുന്നുണ്ട്.
ബാബു –അല്ല
ഗോപാലേട്ടാ, ഇങ്ങക്ക് ഇവടെ ഒരു ടി വി വാങ്ങി വച്ചൂടെ, ഇന്നാ ഇങ്ങക്ക് കച്ചോടം
കൂടിക്കിട്ടേം ചെയ്യും.
ഗോപാലേട്ടന്
-ഉം ,ഇനീപ്പോ അയ്ന്റൊരു കൊറവേള്ളൂ..വീട്ടീത്തന്നെ ഏതു നേരോം അയ്ന്റെ തൊള്ള തൊറന്നു
വച്ചിരിക്കാ..ബാനൂന് സീരിയലൊഴിഞ്ഞിട്ട് ഒരു തരിയില്ല നേരം. വാര്‍ത്ത തൊറന്നാലോ
അതതിലും വല്യ സീരിയലാ..ചായേല് കടി കൂട്ടണ രസല്ലേ ഓല്ക്ക് ഓരോ വെട്ടും കുത്തും..
ബാബു –പേപ്പര്‍
തൊറന്നാ ഈ അടീം കുത്തും അല്ലാണ്ട് വേറെ എന്തേലും കാണാണ്ടോ? ഒക്കെ പോരാത്തെയ്ന്
എടക്കെടെ തീവ്രവാദികളുടെ കലാപരിപാടികളും..ബോംബ് ,തോക്ക് ..ഈ നാട് എങ്ങട്ടാ ഈ
പോണേ?
അബു –അത്പ്പം ഞാനും
ഇജും പറഞ്ഞിട്ടെന്താ കാര്യം? ഇതീന്നൊക്കെ ലാഭം ഇണ്ടാക്ക്ണോര്ക്ക് ബിസിനസ്
മൊടക്കാന്‍ പറ്റോ? അവര്‍ക്ക് തല കൊയ്തിട്ടാണേലും ലാഭം മതി.
അലി –ഇന്റെ
വെല്ലിമ്മ പറയെയ്നി, പണ്ട് സ്വാതന്ത്ര്യം കിട്ട്യ കാലത്ത് ഞമ്മളെ നാട്ടില്‍
ലഹളണ്ടായപ്പം അടുത്ത വീട്ടിലെ കാര്‍ത്തൂം കുടുമ്പോം പത്തൂസം ഞങ്ങടെ വീട്ടിലാ ഒളിച്ചു
പാര്ത്തത്ന്ന്..ഇന്നാണെങ്കിലോ? ആര് ആര്‍ക്ക് തണിയാകും? എല്ലാര്ക്കും എല്ലാരേം
സംശയല്ലേ? എല്ലാര്ക്കും എല്ലാരേം സ്നേഹിച്ചു കഴിഞ്ഞാ എന്താ കൊഴപ്പം? മതം ,ജാതി
,പാര്‍ട്ടി ..മന്ഷന്മാര്ക്കൊക്കെ പിരാന്താ ..പിരാന്ത് ..
അബു –ഒരു കൊഴപ്പോം
ഇണ്ടായിട്ടല്ല..പക്ഷേങ്കില് ബിസിനസ്കാര്‍ക്ക് ലാഭം വേണ്ടേ..അയിന് എടക്കെടെ ഓലന്നെ
ഓരോ പ്രശ്നം ഇണ്ടാക്കിക്കോളും..
{ചായക്കടക്കാരന്
ഉള്ളില്‍ നിന്ന് വരുന്നു ..}
ഗോപാ –എന്താ രണ്ടാളും
കാര്യായ വര്‍ത്താനം? വല്ല ബോംബും ഇടണ കാര്യാണോ? അല്ല നാട്ടില്‍ ഇപ്പം അതല്ലേള്ളൂ..അബോ
,അന്റെ താടി വടിച്ചാളാ, താടിക്ക് ഇപ്പം ബോംബ്ന്നൊരര്ഥണ്ട്.
അബു –ഉം നമ്മളെ
നാടിന്റെ പോക്ക് എവടക്കാണാവോ..
ഗോപാ –ഇപ്പം ഗാന്ധിണ്ടാര്ന്നെങ്കി
ഒരു മൊഴം കയറില്‍ കെട്ടിത്തൂങ്ങി ചത്തേനെ..ഒരു സംശയൂല്ല ..
{എല്ലാവരും
സംസാരിച്ചുകൊണ്ടിരിക്കെ കര്ട്ടന് വീഴുന്നു ..}
രംഗം –രണ്ട്
[ഗോപാലന്റെ
വീട് –അയാള്‍ കസേരയില്‍ ഇരുന്നു എന്തോ വായിക്കുന്നു .ഇടയ്ക്കിടെ ആലോചിക്കുന്നു ..]
ഗോപാ –ബാനൂ ഒരു
ചായട്ക്ക്..
[അപ്പോള്‍
പുറത്തു നിന്നും ഒരു സ്ത്രീ ഓടി വരുന്നു..അടുത്തെത്തുമ്പോഴാണ് ഗോപാലന് കണ്ണ്
തുറക്കുന്നത് ]
സുഹറ- ഏട്ടാ ,
ഇന്റെ നസീബ ഇത് വരെ വന്നിട്ടില്ല..ന്റെ മോള് ..ഞാനെത്ര കഷ്ടപ്പെട്ടാ ഓളെ പോറ്റ്ണത്..എന്നിട്ടിപ്പം
..[കരയുന്നു]
ഗോപാ –ഇയ് കരഞ്ഞിട്ടെന്താ
കാര്യം? ഞാനൊന്നന്വേഷിക്കട്ടെ, ഇയ് ബാനൂന്റെ അട്ത്തിരിക്ക്..[സുഹറ കരഞ്ഞുകൊണ്ട്
അകത്തേക്ക് പോകുന്നു..
ഗോപാ –[ആത്മഗതം]-
ദിവസോം എത്രയെത്ര പെണ്‍കുട്ടികളെയാ കാണാണ്ടാവണ്..എവടെക്കാ ഇവരൊക്കെ പോവണത്?[കര്ട്ടന്]
രംഗം മൂന്ന്-
[ഗോപാലേട്ടന്റെ
വീട്, അവശയായി കിടക്കുന്ന സുഹറ, കുറെ പെണ്ണുങ്ങള് ചുറ്റും ഇരുന്ന്
കുശുകുശുക്കുന്നു..ഗോപാലേട്ടനും മറ്റു രണ്ടു പേരും ഉമ്മറത്ത്-]
ഗോപാ –രണ്ടു പ്രാവശ്യായി
പോലീസ് ഇവടെ കേറിയെറങ്ങണ്..ഓലെ കുത്തിച്ചോദ്യം കേട്ടാ തോന്നും ഞാനാ പെങ്കുട്ടീനെ
ഇവടെ പത്തായത്തില് ഒളിപ്പിച്ചിരിക്കാന്ന്..
അബു –ഇനീപ്പോ എവടെ
തെരയാനാ? സ്കൂളില്‍ വരെ നമ്മള് തല്ല്ണ്ടാക്കി .വല്ല ഫലൂംണ്ടായോ? സ്കൂള്‍ ഗെയ്റ്റ്
കടന്ന് അപ്പെങ്കുട്ടി എങ്ങട് പോയീന്ന് അറീല ആര്‍ക്കും..ആരും ഓളെ കണ്ടിട്ടന്നെല്ല..
ഗോപാ –എല്ലാരും
മോബേലിലല്ലേ? എങ്ങനാ തമ്മില്‍തമ്മില്‍ കാണാ? പാവം സുഹറ..അപ്പെങ്കുട്ട്യല്ലാതെ വേറെ
ആരാ ഓക്കൊരു തൊണ?
കൃഷ്ണന്
-മൂന്നൂസായില്ലേ ..ഞ്ഞിപ്പോ കിട്ടീട്ടും കാര്യംന്നൂല്ല.. ആ
സൂര്യനെല്ലിപ്പെങ്കുട്ടീനെപ്പോലെ ശവാക്കീട്ടുണ്ടാവും ,ജീവന്ള്ള ശവം..
ഗോപാ -കരിനാക്കോണ്ടൊന്നും
പറയല്ലെടോ..ഒന്നും പറ്റാണ്ട് ആ കുട്ടി ഇങ്ങേത്ത്യാ മത്യാര്ന്നു..[സംസാരം തുടരവേ
കര്ട്ടന്]
രംഗം –നാല്
[ഗോപാലന്
പനിച്ചു കിടക്കുന്നു..അടുത്ത് ബാനു..]
ഗോപാ –ബാനോ ,ഒരു
കരച്ചില് കേക്ക്ണില്ലേ?
ബാനു –കരച്ചിലോ?
എവടെ?
ഗോപാ –ശ്രദ്ധിച്ചു
നോക്ക്, ദൂരേന്ന് പെണ്കുട്ട്യോള് കരയണ ശബ്ദം..[അണിയറയില്‍ നിന്ന് പെണ്‍കുട്ടികളുടെ
തുടര്‍ച്ചയായ കൂട്ടനിലവിളി.]
ബാനു –ഇങ്ങക്ക്
നൊസ്സാ..ഓരോന്ന് ആലോയ്ച്ചാലോയ്ച്ച് പന്യങ്ങനെ കൂടാ..ആ സൂറാന്റെ മോള് പോയേയ്ന്
ഇങ്ങക്കെന്താ ഇത്തറ ദെണ്ണം? ഇങ്ങളെ മോളെറ്റേണോ?[ഗോപാലന് അവളെ അനിഷ്ടത്തോടെ
തുറിച്ചു നോക്കുന്നു..]
ഗോപാ –വെര്തെല്ല
ദൈവം മക്കളെ തരാതിര്ന്നത്. അന്റെ മനസ്സ് കല്ലാ, കരിങ്കല്ല്..
ബാനു –ങാ ,അതന്നെ,
കണ്ട മാപ്ലേരെപ്പറ്റി ആലോയ്ച്ച് പനിക്കാന്‍ നിക്ക് ഇങ്ങളെ മാതിരി
പിരാന്തില്ല..[ദേഷ്യത്തോടെ അകത്തേക്ക് ..]
[ഗോപാല്‍
വീണ്ടും ശ്രദ്ധിക്കുന്നു.] .[അണിയറയില്‍ നിന്ന് ആക്രോശങ്ങള്‍ - “കൊല്ല്, അവനെ
കൊല്ല് അവനേയ് മറ്റൊരെ ആളാ..കൊല്ല് .കൊല്ലപ്പെടുന്നവന്റെ അലര്‍ച്ച..അതിനോട് സമ്മിശ്രമാകുന്ന
പെണ്‍കുട്ടികളുടെ കരച്ചില്.] .[ഗോപാലന്
തല ബെഡില്‍ ഇട്ടുരുട്ടുന്നു..എഴുന്നേല്ക്കാന് ശ്രമിക്കുന്നു ,കഴിയുന്നില്ല
..ചെവി പൊത്തിക്കൊണ്ട് അയാള്‍ അലറി വിളിക്കുന്നു –എന്നെ ഒന്നും ചെയ്യല്ലേ ,എന്നെ
ഒന്നും ചെയ്യല്ലേ ....]
-കര്ട്ടന് -
fbയിൽ വായിച്ചു.ഇന്ന്കൊള്ളാവുന്ന നാടകായി. ഇനിപ്പൊ അഭിനയിക്കാൻ നാലാളെ കിട്ടണം.
മറുപടിഇല്ലാതാക്കൂfbയിൽ വായിച്ചു.ഇന്ന്കൊള്ളാവുന്ന നാടകായി. ഇനിപ്പൊ അഭിനയിക്കാൻ നാലാളെ കിട്ടണം.
മറുപടിഇല്ലാതാക്കൂഅഭിപ്രായങ്ങൾക്കെല്ലാം നന്ദി
മറുപടിഇല്ലാതാക്കൂസമകാലീനം
മറുപടിഇല്ലാതാക്കൂഭ്രാന്തുപിടിച്ച ലോകം
മറുപടിഇല്ലാതാക്കൂആശംസകള്
കൊള്ളാം.ഇന്നത്തെ ആദ്യ ബ്ലോഗ് വായന മോശമായില്ല.
മറുപടിഇല്ലാതാക്കൂ