Pages

2016, മാർച്ച് 20, ഞായറാഴ്‌ച

സമരം പല വിധം{കഥ]






ചുംബനസമരം ഞങ്ങളുടെ നാട്ടിലും നടക്കുന്നെനനറിഞ്ഞു ചേരിനിവാസികളില്‍ ചിലരും അതില്‍ പങ്കെടുക്കാനെത്തി. തിന്നാനും ഉടുക്കാനുമില്ലാത്ത തങ്ങളുടെ ദയനീയാവസ്ഥ അങ്ങനെയെങ്കിലും ചാനലുകളില്‍ എത്തുമെന്ന്‍ യുവചേരിനേതാവ് പ്രസംഗിച്ചതിനെ തുടര്‍ന്നായിരുന്നു  അത്. അവന്‍ പറഞ്ഞത് ശരിയായിരുന്നു. പത്രക്കാരും ടി വിക്കാരും മൈതാനിയില്‍ തടിച്ചു കൂടിയിരുന്നു. റെഡി വണ്‍ ടു ത്രീ എന്നു കേള്‍ക്കുമ്പോഴേക്കും കുതിക്കാന്‍ നില്‍ക്കുന്ന ഓട്ടക്കാരെപ്പോലെ  ചുംബനമോഹികള്‍ ചുണ്ടും നീട്ടി ഒരുങ്ങി നില്‍പ്പായിരുന്നു. ചേരിനിവാസികള്‍ തീരാത്ത അത്ഭുതത്തോടെയാണ്‌ ഇതെല്ലാം നോക്കിക്കണ്ടത്. കോലം കെട്ടു പോയ ആ സ്ത്രീകളെ ആരെങ്കിലും വന്നു ചുംബിക്കുമെന്ന് അവര്‍ പോലും കരുതിയിരുന്നില്ല .പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കൊടികളെ ആരും കൊണ്ടു വന്നിട്ടുമില്ല , ഒരുത്തിയെത്തന്നെ മൂന്നാലു ഏമാന്മാര്‍ തട്ടിക്കൊണ്ടു പോയിട്ട് കൊല്ലം മൂന്നാലാകുന്നെയുള്ളൂ ..

ഓരോരുത്തരും ഇഷ്ടപ്പെട്ടവരെ വളരെ പെട്ടെന്ന് തന്നെ കണ്ടെത്തി ചുംബിക്കാനാരംഭിച്ചു..അധികപേരും സുന്ദരികളെത്തന്നെയാണ് തിരഞ്ഞെടുത്തത് . വയസ്സായവരും കറുത്തവരും ചേരിക്കാരും ആരാലും ശ്രദ്ധിക്കപ്പെടാതെ അനാഥരായി  നിലകൊണ്ടു .. ഒരു കറുത്ത തിരസ്കൃതന്‍ രോഷത്തോടെ അലറുന്നതിനു ചാനലുകളില്‍ വൈഡ് കവറേജ് കിട്ടി എന്നുള്ളതായിരുന്നു ഈ സംഭവപരമ്പരകളുടെയെല്ലാം ഒടുക്കം ..അയാള്‍ അരിശത്തോടെ ചോദിച്ചു –“ലോകത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ നടക്കുന്നു , കുളിക്കാത്തവരെ , പല്ല് തേക്കാത്തവരെ മാനസികരോഗികളെ  എല്ലിന്‍ കൂടുകളായവരെ നിങ്ങള്‍ ഉമ്മ വെക്കാന്‍ തയ്യാറാണോ? ബോംബുകള്‍ വര്‍ഷിക്കുന്ന യുദ്ധഭീകരന്മാരെ ചുംബിച്ച് പിന്തിരിപ്പിക്കാന്‍ നിങ്ങളെക്കൊണ്ടാവുമോ? പ്രളയവും ഭൂമി കുലുക്കവും അനാഥരാക്കുന്നവരെ മുത്തം കൊടുത്ത് നിങ്ങള്‍ക്ക് സാന്ത്വനിപ്പിക്കാനാകുമോ? ഇതിനൊന്നും കഴിയില്ലെങ്കില്‍ ഒരു പ്രശ്നം പോലും പരിഹരിക്കാന്‍ കെല്‍പ്പില്ലെങ്കില്‍ വിഡ്ഢികളല്ലാതെ ഇതിനെ സമരമെന്ന് വിളിക്കുമോ?

തിരസ്കൃതരെല്ലാം ഇതു കേട്ട് സന്തോഷത്തോടെ കയ്യടിച്ചു . സമരക്കാരാകട്ടെ ഇതൊന്നും അറിയുകപോലും ചെയ്യാതെ അപ്പോഴും ചുംബനത്തിരക്കിലായിരുന്നു !

6 അഭിപ്രായങ്ങൾ:

  1. കഥ നന്നായി. ഇഷ്ടപ്പെട്ടു. പക്ഷെ ഏതാനും മാസങ്ങള്ക്ക് മുമ്പ് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ ഒരു ഗുമ്മുണ്ടായേനെ.

    മറുപടിഇല്ലാതാക്കൂ
  2. അധികപേരും സുന്ദരികളെത്തന്നെയാണ് തിരഞ്ഞെടുത്തത് . വയസ്സായവരും കറുത്തവരും ചേരിക്കാരും ആരാലും ശ്രദ്ധിക്കപ്പെടാതെ അനാഥരായി നിലകൊണ്ടു ..>>>>>>>>>> നഗ്നസത്യങ്ങൾ

    മറുപടിഇല്ലാതാക്കൂ
  3. കോരനെന്നും കുമ്പിളിൽ തന്നെ കഞ്ഞി.

    മറുപടിഇല്ലാതാക്കൂ
  4. ചില കാട്ടുജാതിക്കാരുടെ സമ്പ്രദായം ഇവിടെ പരിഷ്ക്കാരമായി വരുന്നു!

    മറുപടിഇല്ലാതാക്കൂ