എന്‍റെ കരളേ,എന്‍റെ ഖല്‍ബേ എന്നെല്ലാം നീ
വിളിച്ചപ്പോള്‍,അന്ന്
എന്‍റെ വൃക്കേ,എന്‍റെ കുടലേ എന്‍റെ
മൂത്രാശയമേ
എന്നൊക്കെ നീയെന്നെ വിളിക്കുമെന്ന് ഞാന്‍
കരുതി .
ആന്തരാവയവങ്ങള്‍ ഒന്ന് ഒന്നിനേക്കാള്‍
സൂപ്പറല്ലല്ലോ,
എന്തോ,നീയങ്ങനെ വിളിച്ചില്ല ,
കരളേ,കരളിന്‍റെ കരളേ –അങ്ങനെയായിരുന്നു
നിന്‍റെ അധികസന്ദേശങ്ങളും തുടങ്ങിയിരുന്നത്.
ഹൊ!അത് വായിച്ചപ്പോഴെല്ലാം നിന്‍റെ
സ്നേഹക്ഷേത്രത്തില്‍
നിരന്തരം പൂജിക്കപ്പെടുകയാണല്ലോയെന്ന
ഉള്‍പ്പുളകം ഹാ!
പിന്നെ കാലം പടങ്ങളോരോന്നായി പൊഴിച്ചു,
മടുപ്പ് ഫണം വിരിച്ചു .
ഒരു സന്ദേശവും നിന്നില്‍ നിന്നെത്താതായി
എന്നെങ്കിലും കണ്ടാലും മുഖം തിരിച്ചേക്കും,
കാരണം മടുപ്പിന്‍റെ ദംശനത്താല്‍ നിനക്ക് ഞാന്‍
നീലിച്ചുപോയി,
വിഷപദാര്‍ത്ഥം പോലെയായി .
ഇപ്പോള്‍.....
എന്‍റെ അസ്ഥിപഞ്ജരമേ എന്ന് വിളിച്ച്
ലാളിച്ച്,
ആരെങ്കിലും സ്നേഹിച്ചെങ്കിലെന്നാണ് ആശ
കുഴിമാടത്തിലും അതിന്‍റെ അലയൊലി
അവസാനിക്കല്ലേയെന്നാണ് പ്രാര്‍ത്ഥന..............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ