Pages

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

കവിതയ്ക്കൊരു നിര്‍വചനം (കവിത )



ദുഃഖവും സന്തോഷവും രണ്ടു സാമ്രാജ്യങ്ങളാണ്
ഒന്ന് മറ്റൊന്നിനെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു
വ്യസനമാകട്ടെ ഹര്‍ഷത്തിന്റെ ആക്രമണത്തെ
മോഹത്തോടെയാണ് പ്രതീക്ഷിക്കുന്നത്
പലപ്പോഴും ചെറുകാറ്റുകളായാണ്
ആമോദം സങ്കടവീഥിയിലൂടെ വീശുക
പുഞ്ചിരികളാണ് പൂക്കളായി വിതറുക
വ്യഥയാകട്ടെ കൊടുങ്കാറ്റായാണ് ആഞ്ഞടിക്കുക
നിമിഷം കൊണ്ടാണ് ആഹ്ലാദത്തിന്റെ കൂറ്റന്‍ എടുപ്പുകളെ കടപുഴക്കുക
ആനന്ദവും വ്യസനവും നിരന്തര ദാമ്പത്യത്തിലാണ്
ഒരാള്‍ മറ്റൊരാളെ ഭരിച്ചുകൊണ്ടേയിരിക്കുന്നു
ഭര്‍ത്താവായ ദുഃഖം പലപ്പോഴും അതിജയിക്കുമെങ്കിലും
നയചതുരതയുടെ വശീകരണ മന്ത്രങ്ങളോടെ
ഭാര്യയായ ആമോദം ഭര്‍ത്താവിനെ പരാജയപ്പെടുത്തിക്കൊണ്ടേയിരിക്കും
ശരീരങ്ങളില്‍ ആഹ്ലാദം നൃത്തമായി വിടരും
ശോകം രോഗമായും കവിതയായും............       

2 അഭിപ്രായങ്ങൾ:

  1. ഭര്‍ത്താവായ ദുഃഖം ആ ബിംബ നിര്‍മാണം ശരിയായോ
    ദുഃഖ ത്തിന്‍റെ ആള്‍ സ്ത്രീ ആണ് . അല്ലേ ...?

    മറുപടിഇല്ലാതാക്കൂ
  2. ഭര്‍ത്താവിനല്ലേ കുടുംബത്തിന്‍റെ ആധിപത്യം? ദുഖവും ജീവിതത്തില്‍ അധിപതിയാണ്

    മറുപടിഇല്ലാതാക്കൂ