ഇരുളിന്റെ ഇരുമ്പു കട്ടകളാലാണ് ഓരോ കാരാഗൃഹവും പണിയപ്പെടുന്നത്
ജനലുകളായി സങ്കല്പ്പിക്കപ്പെടുന്ന ചെറുദ്വാരങ്ങളിലൂടെ
വെളിച്ചം മടിച്ചു മടിച്ച് എത്തി നോക്കുന്നു
ജയിലിനു ചുറ്റുമുള്ള ഉരുക്കുഭിത്തികള്‍ ഒരു ചെമ്മീന് ഏറിയാല്‍
എത്ര വരെ ചാടാമെന്നു അനുനിമിഷം ഓര്‍മിപ്പിക്കുന്നു
എത്ര വര്‍ഷങ്ങള്‍! വിചാരണത്തടവില്‍ മരിച്ചു പോയ യൌവനം
നിരപരാധിത്വത്തിന്റെ പ്രകാശം അരുമയായ് ദേഹത്തെ തൊട്ടപ്പോഴേക്കും
കനത്ത ഇരുള്‍ചങ്ങല വലിച്ചു കൊണ്ടു പോയി മറ്റൊരു ഏകാന്ത സെല്ലിലേക്ക്
ജയിലുകള്‍ ഒരേ പ്രസവത്തിലുണ്ടായ സയാമീസുകള്‍
ഒരേ ഭിത്തികള്‍ ഒരേ ചായം, ഒരേ ക്രൌര്യം..
കണ്ണുകളെ വെളിച്ചം എന്നേ കൈവെടിഞ്ഞു
പോലീസ്മര്‍ദനത്തില്‍ തകര്‍ന്ന കാലുകള്‍
ഏതു നേരവും പഴുത്ത് ചലം തിങ്ങി..
വ്യസനക്കയ്പ് മാത്രമായിട്ടും അത്ഭുതം! രക്തത്തില്‍ കുമിയുന്നത് പഞ്ചസാര
മധുരസീറയില്‍ അലിഞ്ഞു നശിക്കുന്ന അവയവങ്ങള്‍
എന്നിട്ടും നിസ്സഹായതയുടെ ഈ മാംസപിണ്ഡം കൊടുംഭീകരനാണത്രെ
ഭരിക്കുന്നവര്‍ക്ക് ഒരു നിമിഷം മതി നിങ്ങള്‍ക്ക് ഒരു ഇഞ്ചിയുടെ വിധിയേകാന്‍
ക്രൂരതയുടെ കരിങ്കല്ലിനടിയില്‍ ഇര എത്ര ചതഞ്ഞാലും
അവര്‍ക്ക്തൃ പ്തിയാവുകയില്ല
ഇഞ്ചിയുടെ എരിയുന്ന പ്രതിരോധം പോലും
ക്രമേണ സ്വയംപരിഹാസത്തിന്റെ ചവര്‍പ്പായി മാറും
അതുകൊണ്ട് സഹോദരാ, വാതില്‍ ബന്ധിച്ചിട്ടും കാര്യമില്ല
ഒരു നിയമപാലകന്‍ ഏതു സമയത്തും വീട്ടിലേക്ക് കയറി വരാം
പിന്നെജയില്‍വാതിലുകള്‍ ഭീകരമായി തുറക്കപ്പെടുമ്പോള്‍ മാത്രമാവും
നിങ്ങളറിയുക, നിങ്ങള്‍ ഒരു മനുഷ്യനേ അല്ലെന്ന്
കൊടുംഭീകരനെന്ന ഒരു പുതിയ ഇനം ജീവിയാണെന്ന്!
ചിലരെ മറ്റു ചിലര്‍ ഭീകരര്‍ ആക്കുന്നു.. വേറെ ചിലര്‍ സ്വയം ഭീകരര്‍ ആകുന്നു.
മറുപടിഇല്ലാതാക്കൂമനോഹരം...
മറുപടിഇല്ലാതാക്കൂചിന്തകള്ക്ക് അതി൪വരമ്പുകളില്ലല്ലോ...
വാക്കുകളുടെ താളാത്മകത ശരിക്കും ആസ്വതിച്ചു..
വീണ്ടും വരാം...
WORD VERIFICATION ഒഴിവാക്കുന്നതാണ് നല്ലത്. പോസ്റ്റുകൾ വായിച്ചു comment ഇടാൻ ആഗ്രഹിക്കുന്നവർക്ക് ഇതു ഒരു ബുദ്ദിമുട്ടായിരിക്കും. .word verification ഇങ്ങനെ മാറ്റാം...നേരത്തെ അറിയുമായിരുന്നെങ്കിൽ please ignore :-) ((design->settings->post and comments->show word verification)
പിറയ്ക്കുക അല്ലല്ലോ, പിറക്കുക അല്ലേ ശരി?
മറുപടിഇല്ലാതാക്കൂആശയം വളരെയധികം ഇഷ്ടപ്പെട്ടു. തുടര്‍ന്നും എഴുതുക.
thanks a lot continue to read and comment
ഇല്ലാതാക്കൂ