നീയെന്നെ ആത്മാവാക്കി മുകളിലേക്ക് പറത്തിയപ്പോള്‍ സാകൂതം ഞാന്‍ നോക്കി, നിശ്ചലമായ എന്റെ ദേഹത്തെ ഇനി നീയെന്തു ചെയ്യുമെന്ന്.ഐസ് ക്രീമില്‍ കലര്‍ത്തിത്തന്ന വിഷം അപ്പോഴും എന്റെ ചുണ്ടില്‍ നുരച്ചു കിടന്നു.എന്റെ പാവം പിടിച്ച പ്രേമം അപ്പോഴും നിന്റെ ചുറ്റും ഓടി നടന്ന് അലറിക്കരയുന്നുണ്ടായിരുന്നു. നീയെന്നേ എന്റെ പ്രണയത്തെ വേസ്റ്റ് ബാസ്‌കറ്റിലേക്ക് വലിച്ചെറിഞ്ഞിരുന്നു, എന്നിട്ടും എത്ര അളിഞ്ഞ മാലിന്യങ്ങള്‍ക്കിടയില്‍ നിന്നാണ് അതു വീണ്ടും നൂണ്ടു പുറത്തു കടന്നത്, നിന്നെയൊന്നു കാണാന്‍, ഇഷ്ടത്തോടെ ഒന്നു നോക്കാന്‍..
പല പ്രാവശ്യം നീ പറഞ്ഞ ആഭരണക്കാര്യം പ്രേമം അപ്പോഴാണ് ഓര്‍മിച്ചത്. ചെറുപ്പം മുതല്‍ ഉമ്മ ഉമ്മൂമ്മ ഉപ്പൂപ്പ ഉപ്പ തുടങ്ങി പലരായി തന്ന മഞ്ഞത്തിളക്കം ഒരു കീസിലിട്ടുഇതു കിട്ടുമ്പോഴെങ്കിലും നീ പ്രസാദിച്ചെങ്കിലോ..മരണനിമിഷം വരെ നിന്റെ മയക്കു സംസാരത്തില്‍ ആണ്ടു മുങ്ങിക്കിടന്നിരുന്ന ഞാന്‍ അറിഞ്ഞില്ലമഞ്ഞത്തിളക്കത്തെ ഏതൊക്കെയോ പോക്കറ്റുകളിലേക്ക് തിരുകുമ്പോഴുള്ള നിന്റെ ധൃതി, കുടിലത..
ഓ! നീയെന്തിനാണ് വീണ്ടുമെന്നെ വിവസ്ത്രയാക്കുന്നത്? ജീവനുള്ളപ്പോഴേ നീയെന്നെ പല തവണ മാനം കെടുത്തിയതല്ലേ? ഇനിയിപ്പോ എന്തു ചെയ്യാന്‍ പോകുന്നു? ഓ! എന്റെ പടച്ചോനേ! തണുത്തു മരവിച്ച മയ്യത്തും നിന്റെ ആസക്തിയെ കത്തിക്കുമെന്നോ?രണ്ടു തവണ മൃതദേഹത്തെ പ്രാപിച്ച്, മുഖത്തേക്ക് വെള്ളത്തുണി വലിച്ചിട്ട്, കാറിത്തുപ്പി..ഇനി നീയെന്താ ചെയ്യാന്‍ പോകുന്നത്?
ഓ! നീ മൊബൈല്‍ എടുക്കുകയാണ്. എന്റെ ബന്ധുക്കളെ വിളിക്കാനാവും.
എന്ത്! എന്താ നീ പറഞ്ഞത്?
'ലാല്‍ ജീ, ഡെഡ് ബോഡി ഈസ് റെഡി..പറഞ്ഞ പണം കിട്ടുമല്ലോ അല്ലെ?'
കൊള്ളരുതായ്മകളുടെ കാച്ചിക്കുറുക്കിയ കഥ..
മറുപടിഇല്ലാതാക്കൂഇനിയും മനോഹരമാക്കാം...
വീണ്ടും വായിക്കൂ, അഭിപ്രായം അറിയിക്കുമല്ലോ... നന്ദി...!
ഇല്ലാതാക്കൂ