കൊതുകുജന്മം.........................കഥ
ഇരുണ്ടു അഴുക്കുനിറമായ വാതില്‍ കടന്നു
അഞ്ചാമത്തവനും പുറത്തു കടന്നപ്പോള്‍ അവള്‍ ഊറിച്ചിരിച്ചു.രഹസ്യമായ സിറിഞ്ചിലൂടെ
രോഗികളായിത്തീര്‍ന്നവര്‍.സ്ഥലം മാറി ഇവിടെ എത്തിയിട്ട് ആഴ്ച ഒന്നേ
ആകുന്നുള്ളൂ,മുമ്പ് നിന്നിരുന്ന അഞ്ചിടങ്ങളിലും നൂറിലേറെ പേര്‍ക്ക് രോഗസമ്മാനം നല്‍കിയാണ്
പോന്നത്.തന്‍റെ ശരീരം സ്പര്‍ശിക്കുമ്പോഴേക്കും ഓരോ ആണൊരുത്തനിലും നിറയുന്ന
രൌദ്രം,ആര്‍ത്തി..ചിലരുടെ കണ്ണുകളില്‍ വിരിയുന്ന കപടമായ ആര്‍ദ്രത..എല്ലാം
ആസ്വദിക്കുക തന്നെയായിരുന്നു.ചവിട്ടി മെതിക്കയാണെന്നറിഞ്ഞിട്ടും,അറ്റമില്ലാത്ത
പാതാളത്തിലെക്കാണ് ആഴുന്നതെന്നറിഞ്ഞിട്ടും ഉള്ളില്‍ അപാരമായ ശാന്തത പേറാനാവുന്നത്
അതുകൊണ്ടാണ്.രോഗിയല്ലാതിരുന്ന തന്‍റെ കുഞ്ഞിനെ ഏതോ കാമഭ്രാന്തന്മാര്‍ പിച്ചിക്കീറി
ആറ്റിലെറിഞ്ഞപ്പോള്‍...അന്നു മുതലാണ് ഒരു കൊതുകായി ജീവിക്കാന്‍ തീരുമാനിച്ചത്.ഭര്‍ത്താവില്‍
നിന്ന് ജീവിതാന്ത്യംവരെ കിട്ടിയ ഭീകരരോഗവുമായാണ് നാടുവിട്ടത്.ഒരൊറ്റ കടാക്ഷം
കൊണ്ടാണ് ഓരോ ഞരമ്പുരോഗിയേയും വീഴ്ത്തിയത്.പോകുമ്പോള്‍ ചിലര്‍ സന്തോഷത്തോടെ വിവാഹ
മോതിരം വരെ ഊരിത്തന്നു.എത്ര വലിയൊരു അസംബന്ധത്തെയാണ് അവരിത്ര നാളും
വിരലിലണിഞ്ഞിരുന്നത്!
ചെന്നേടത്തെല്ലാം ഒരു നൂറു പേരെയെങ്കിലും
കുഴിയില്‍ വീഴ്ത്തുക,അതാണു ലക്ഷ്യം.രണ്ടാം ക്ലാസ്സുകാരിയെ ആഗ്രഹപൂര്‍ത്തിക്കു ശേഷം
കഷ്ണിച്ചു കളഞ്ഞ ബലിഷ്ഠന്മാര്‍ പേപ്പറുകളില്‍ നിറയുന്നു.ഒത്താല്‍ അവരുടെ നാടുകളിലും
ഒന്നു കറങ്ങണം .കൊതുകിനെപ്പോലെ ചിറകു കൂടി ഉണ്ടായിരുന്നേല്‍ നന്നായേനെ..അവശയാകും
മുമ്പ് ചില ആശകളുണ്ട്;എന്തു ഹീനകൃത്യം ചെയ്തും സന്തോഷം നേടുന്നവര്‍ക്ക് അദൃശ്യമായൊരു
ഭീഷണി ആകണം .ഓരോ മനുഷ്യ മൃഗത്തിലേക്കും അവനെ നിന്ദ്യനാക്കുന്ന അസുഖത്തിന്‍റെ
വൈറസുകളെ ഇന്ജക്റ്റ് ചെയ്യണം.
പേപ്പറുകളിലേക്ക് നോക്കൂ.ലക്ഷ്യം നിറവേറുക
തന്നെയാണ്.”കേരളത്തില്‍ എച്ച് ഐ വി രോഗികള്‍ പെരുകുന്നു”-വാര്‍ത്ത.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ