സ്നേഹത്തിന്‍റെ നിലവിളി ........... കവിത
നിന്‍റെ ഡിസക്ഷന്‍
ടേബിളിലായിരുന്നു
എന്‍റെ സ്നേഹം
കഷ്ണിക്കപ്പെട്ടത്,
അനേകം തുണ്ടുകളായി കീറി
മുറിക്കപ്പെട്ടത്.
അതിന്‍റെ കൈകാലുകള്‍,മുഖം,ശരീരം,എല്ലാം
തുണ്ടം തുണ്ടമായി-
സുന്ദരമായതെല്ലാം വിരൂപമായി
...........
കേവലം ചോരയിറ്റുന്ന
ഇറച്ചിത്തുണ്ടുകള്‍!
നീയതെല്ലാം വേസ്റ്റ്
ബാസ്കറ്റിലേക്ക് എറിഞ്ഞു
നിന്‍റെ ഡിസക്ഷന്‍
ടേബിളിലേക്ക് പുതിയ പുതിയ ഇരകള്‍..
ചവറ്റുകൊട്ടയില്‍
കിടന്നും എന്‍റെ പ്രണയം നിലവിളിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ