അഗ്നി .............................................കവിത
നീയെന്നിലേക്ക്
പെയ്ത അഗ്നിയായിരുന്നു,
അതില്‍
ഞാന്‍ വെന്തു കറുത്തു
എത്രയായിട്ടും
ആ എരിതീനോവില്‍ നിന്ന്,
പൊള്ളല്‍
കുമിളകളില്‍ നിന്ന്, രക്ഷപ്പെടാനാവുന്നില്ല
ഒരിക്കലും
കളിയായിപ്പോലും ഈ കടലാസുവഞ്ചിയെ നീ പരിഗണിച്ചിരുന്നില്ല
അതുകൊണ്ടാണ്
നനഞ്ഞു കുതിര്‍ന്ന്‍ അതു മുങ്ങാന്‍ പോകുമ്പോഴും
ഇത്രയും
ക്രൂരമായി നിനക്ക് നോക്കി നില്‍ക്കാനാവുന്നത്..
സ്നേഹത്തിന്‍റെ
സ്നിഗ്ദ്ധതയായാല്‍ നീ മടുത്തിരിക്കുന്നു
ഒരിക്കലുമാ
കാക്കത്തണലില്‍ ഇരിക്കാത്തവരുടെ ,
നൊമ്പരം
നീയറിയുവതെങ്ങനെ?
ഇടയ്ക്കിടെ
എന്‍റെയുള്ളില്‍ ചൊറിഞ്ഞു മാന്തി,നീ ചോര പൊടിയിക്കുന്നു.
അതില്‍
വിരല്‍ മുക്കി നിന്‍റെ കപടമുഖം ഞാന്‍ വീണ്ടും വരക്കുന്നു,
നിന്‍റെ
പരിഹാസച്ചിരി ചുറ്റും അലയ്ക്കുന്നു...
സ്വന്തം
മരണം!നടക്കുന്നത് ആ ഗുഹയിലേക്കാണല്ലോ
പുഴുവരിക്കുന്നത്,ജഡം
ഖബറില്‍ വെക്കുന്നത്
തനിച്ചു
കുറെ കാലം ഓര്‍മകളുടെ കടല കൊറിക്കുന്നത്
ഒക്കെ
ഉള്ളില്‍ കിടിലമായി വളരുന്നു .......
അധികപ്പറ്റായി
ഈ സ്നേഹതീരത്ത്,
ജീവിക്കാന്‍
ഒരു ശലഭത്തിന്‍റെ യോഗ്യത പോലുമില്ലാതെ
ദൈവമേ!ഇഴയായ്
പിരിഞ്ഞ നരകാഗ്നിയുടെ,
കട്ടിപ്പുക
മനസ്സിലേക്ക് സര്‍പ്പങ്ങളായ് ഇഴഞ്ഞു കയറുന്നു
എവിടെയാണ്
സമാധാനം,ശാന്തി?
ഒരു
മനുഷ്യന് എവിടെയാണത് ലഭിക്കുക?
ഒരിക്കല്‍
കൂടിയാ തണലില്‍ എല്ലാം മറന്നൊന്നിരിക്കാന്‍ എത്രയാണ്കൊതി
വെറുതെ,
സരസമായ വാക്കുകളുടെ ശീതളപ്പഴങ്ങള്‍ രുചിച്ചുകൊണ്ട്
ഈ
തണല്‍ എന്‍റെതായിരുന്നില്ല,ഈ തണലെന്നല്ല ഒരു തണലും
എന്നിട്ടും
ഒരു മോഹം ,ഒരിക്കല്‍ കൂടി ,ഒരിക്കല്‍ കൂടി മാത്രം.............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ