ചിരി ..................................................കവിത
കരച്ചിലിനെ ക്കുറിച്ചെഴുതാന്‍ പറഞ്ഞപ്പോള്‍
നിലക്കാത്ത ചിരിയെക്കുറിച്ചാണ് അവളെഴുതിയത്
ശ്വാസം മുട്ടുവോളം അവളുടെ നായിക ചിരിച്ചു
പിന്നെ മണ്ണില്‍ കിടന്നുരുണ്ടു
പോയ കാലത്തെ, വളപ്പൊട്ടുകള്‍ക്കായ് വഴിയാകെ തിരഞ്ഞു
കാല്‍ പൊള്ളിച്ച കനലൊട്ടാകെ
മുന്നില്‍ കണ്ടെന്നോണം കൂക്കി വിളിച്ചു
ഞാനന്തം വിട്ടു, ഇനി ചിരിയെക്കുറിച്ച്,
എഴുതാന്‍ പറഞ്ഞാല്‍ അവള്‍ എന്തെഴുതും
ചോദ്യം കേട്ട് അവളില്‍ നിന്ന് നിലാവ് പെയ്തു
വെള്ളിവെളിച്ചത്തിനപ്പുറം കനത്തു പോയ ,
ഇരുട്ടിന്‍റെ തേങ്ങല്‍ അവളറിയാതെ ഉറ്റി വീണു
വിങ്ങുന്ന ,പൊള്ളുന്ന ചാറ്റല്‍മഴ പോലെ
...............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ