ശ്ലഥചിത്രങ്ങള്‍ ................................ കഥ
ഫസീലയെമറവിഒരിക്കലുംവിഴുങ്ങില്ല.നെറ്റിനുള്ളില്‍നഗ്നയായിപോള്ളിയടര്‍ന്നമാംസവുമായി
കിടക്കുന്ന അവളുടെ വികൃതരൂപം..”ഇന്‍റെ ഉമ്മാന്‍റെ കബറിടത്തില്‍ ഒരു മയിലാഞ്ചി
വെച്ചീനി,ഇപ്പൊ അത് നെറച്ചും ഇലയാ.അതിന്‍റെ അര്‍ഥം ഇന്‍റെ ഉമ്മ സ്വര്‍ഗത്തില്‍
പോകുമെന്നാ..”സ്കൂള്‍ പ്രായത്തില്‍ അവള്‍ തന്ന ആ അറിവിന്‍ശകലം ഇന്നും മനസ്സില്‍
മായാതെ..”അപ്പൊ ഉണങ്ങിയാലോ?”-ചോദിക്കാതിരിക്കാനായില്ല.”എല്ലാരെ മറവുചെയ്യുമ്പോളും
ഒരു മയിലാഞ്ചിക്കൊമ്പ് വെക്കും.ഉണങ്ങ്യാ ആള് നരകത്തിലാ..”പേടിച്ചു
പോയി.മയിലാഞ്ചിക്കാടായ പള്ളിപ്പറമ്പ് മനസ്സില്‍ മിന്നിമറഞ്ഞു.മദ്രസയില്‍ ദിനേന
കേള്‍ക്കുന്ന സ്വര്‍ഗ്ഗനരകങ്ങളുടെ വിവരണങ്ങള്‍ തലച്ചോറില്‍ ആടിയുലഞ്ഞു.”ഉമ്മ
ഇല്ലാതെ ആരാ ഇങ്ങളെയൊക്കെ നോക്കാ?”
“എളേമത്തള്ള
ഇണ്ടായ്നി,വാപ്പാനോട് തല്ല്ണ്ടാക്കി പോയി.ഇത് രണ്ടാമത്തേതാ..”
“ഓര്‍മണ്ടോ
അനക്ക് ഉമ്മാനെ?”
“ഏയ്,ഞാന്‍
രണ്ടു വയസ്സായപ്പം മരിച്ചിക്ക്ണ്.സുഖല്ലാത്ത മൂത്ത താത്തയാ ഉമ്മാന്നാ കൊറെ കാലം
ഞാന്‍ കര്തീത്.”അവള്‍ ചെമ്പിച്ച മുടി മാടിയൊതുക്കി.സ്കൂള്‍വഴിയായിരുന്നു ഞങ്ങളുടെ
സൌഹൃദത്തെ രാകിമിനുക്കിയത്.ഒരുപാട് നടക്കണം സ്കൂളിലെത്താന്‍.എന്നിട്ടും ഒമ്പതാം
ക്ലാസ് കഴിഞ്ഞ് സുമംഗലിയായതോടെ അവളെന്നെ മറന്നു.ഇടയ്ക്കു കാണുമ്പോഴുള്ള ചിരിയും
മാഞ്ഞ് തീര്‍ത്തും അപരിചിതരായി.
ജീവിതത്തിന്‍റെ
തിക്തമായ അനവധി അലക്കുകള്‍ കഴിഞ്ഞ്,ചുളിഞ്ഞുപിഞ്ഞിയ എന്‍റെജീവിതവസ്ത്രത്തെവിഷണ്ണയായിനോക്കിയിരുന്ന്ഓരോന്നാലോചിക്കെ,കേട്ടു
ഒരു ദിവസം-ഫസീല തീ കൊളുത്തി,മെഡിക്കല്‍കോളേജിലാണ്..ഒരു തണുപ്പ് ശരീരത്തിലേക്ക്
പാഞ്ഞു കയറി.എന്തിനാവും അവളതു ചെയ്തത്?
ഒരു
മാസത്തെ വിഫലമായ ചികിത്സകള്‍ക്ക്ശേഷം,വീട്ടില്‍ ഒരു കുടുസ്സുമുറിയില്‍
വസ്ത്രങ്ങളുടെ കാപട്യമില്ലാതെ,അളിഞ്ഞ മുറിവുകളോടെ അവള്‍ കിടന്നു.കാണാന്‍
വന്നവരെയൊന്നും കാണാതെ,ചുമരിലേക്ക് തുറിച്ചുനോക്കി..ഒന്നേ നോക്കിയുള്ളൂ എല്ലാവരും.ആളുകളുടെ
വരവ് വീട്ടുകാര്‍ ആഗ്രഹിച്ചതുമില്ല.പിന്നെ-വേദനയിറ്റുന്ന വിശദാംശങ്ങള്‍ അയല്‍ക്കാരി
ഒരു ദിവസം ചിക്കിച്ചിനക്കി-“രാത്രിയായാ പെരേല് കെടക്കാന്‍ വയ്യ
മളേ.അപ്പെങ്കുട്ടീടെ നെലോളി..ഇന്നെ ഒന്ന് കൊന്നുതരീന്നാ കരയ്ണ്.നടുപ്പൊറത്ത് കൊളം
പോലാ ഒരു മുറി പഴുത്ത് ചലം ഒല്‍ച്ച്..മണ്ണെണ്ണ പാര്‍ന്നു കത്തിച്ച്,പൊള്ളല് സഹിക്കാതെ
കെണറിലും ചാടി..അതാ ആ മുറി.”ഭീകരമായ ആ കഥ എന്നെ കഷ്ണംകഷ്ണമാക്കി.”എന്തിനായിരുന്നു”ഭീരുവിനെപ്പോലെ
എന്‍റെ ശബ്ദം പതുങ്ങിവിറച്ചു.”മൂത്തച്ചന്‍ മാണ്ടാത്തതെന്തോ കാട്ടീന്നാ
കേക്ക്ണ്.ഇത്രേം വേദന സഹിച്ചതോണ്ട് പടച്ചോന്‍ ഇന്നോട് പോറുക്കൂലേന്നും നരകത്തില്‍
ഇടൂലല്ലോന്നും ആണ് അപ്പെങ്കുട്ടി എപ്പളും എപ്പളും ചോയ്ക്ക്ണ്”.
ഒരു
മാസത്തെ നരകവാസത്തിനുശേഷം മരണത്തിന്‍റെ ഹിമക്കൈകള്‍ അവളെ സ്പര്‍ശിച്ചു.ആദ്യമായി
പോലീസുകാരുള്ള ഒരു മരണവീട് കണ്ടു.പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ആംബുലന്‍സ്
കരഞ്ഞുവിളിച്ചെത്തിയപ്പോള്‍ മുറ്റത്ത് നിന്ന് അവളുടെ കുഞ്ഞുങ്ങള്‍
അമ്പരന്നുനോക്കി.മൂത്ത കുട്ടി അവള്‍ തന്നെ,അതേ ചെമ്പിച്ച തലമുടി.മയ്യത്ത്
പുറത്തേക്കെടുത്തപ്പോള്‍ അവളുടെ സുഖമില്ലാത്ത താത്ത കൂക്കി നിലവിളിക്കാന്‍
തുടങ്ങി-“ഓളെ കൊണ്ടോണ്ടാ..ഓളെ കൊണ്ടോണ്ടാ..”
ഹൃദയം
നുറുങ്ങുന്ന വേദനയോടെ ഞങ്ങള്‍ വീടുകളിലേക്ക് മടങ്ങി.ഓരോ പീഡനവും ബാക്കി വെക്കുന്ന
ശ്ലഥചിത്രങ്ങള്‍ എത്ര ഭീകരമാണെന്ന് കണ്ണീരോടെ ഓര്‍മിച്ചുകൊണ്ട്..........................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ