കഫേയില്‍
ഞങ്ങള്‍ പതിവുപോലെ അപരിചിതരായി,
ഞങ്ങളുടെ
കമ്പ്യുട്ടര്‍ദേശത്ത് ചാറ്റ് ചെയ്തും
വാര്‍ഗെയിമുകള്‍
കളിച്ചും ആസ്വദിക്കെ..................
ക്യാബിനുകള്‍ക്കുള്ളില്‍
ഓരോരുത്തരും തനിച്ച്
ലോകത്തിന്‍റെ
നാനാഭാഗത്തുള്ളവരുമായി മെയിലയച്ചും
ചാറ്റ്ചെയ്തും
സ്വന്തം
അയല്‍ക്കാര്‍ ആരെന്ന് ആര്‍ക്കുമറിയില്ല,
അതെന്തിനറിയണം?അതിഥികള്‍
ആള്‍ക്കൂട്ടങ്ങള്‍,എല്ലാം ന്യുയിസന്‍സുകള്‍
ഒരാളെ
മുഖാമുഖം ശരിക്കൊന്നു കണ്ടിട്ട്തന്നെ കാലമെത്രയായി
മോണിറ്ററാണ്
ഞങ്ങളുടെ ദേശം,അവിടെയാണ് സ്വന്തക്കാര്‍,അയല്‍ക്കാര്‍..
തൊട്ടടുത്തിരിക്കുന്നത്
ആരാണോ എന്തോ?എന്നും വരുന്നവനാവും
പ്രിയപ്പെട്ട
യുദ്ധക്കളികള്‍ കളിക്കാറുണ്ടാവും..
പന്ത്രണ്ടുമണിക്കൂര്‍
നീളുന്ന ഗെയിമുകള്‍
ഞങ്ങളുടെ
കമ്പ്യൂട്ടര്‍ദേശത്തിന് സ്വന്തം
ഇത്ര
വയസ്സായിട്ടും ഞങ്ങള്‍ കുട്ടികളെപ്പോലെ കളിച്ചുകൊണ്ടിരിക്കുന്നു
അവധിദിനങ്ങളെ
അങ്ങനെ ഞെരിച്ചു കൊല്ലുന്നു..
എന്നാലും
എന്തതിശയം!തൊട്ടപ്പുറം ഹാഫ്‌സ്ക്രീനാല്‍ മറഞ്ഞ്
കീബോര്‍ഡില്‍
കൈവെച്ച്,തലയൊരല്പം ചെരിഞ്ഞ്,
അയാളെപ്പോഴാണു
ശവമായത്?
മോണിട്ടറില്‍
ബോംബ് വര്‍ഷിക്കുന്ന പോര്‍വിമാനങ്ങള്‍..
ഇതിനിടെ
അയാളെങ്ങോട്ടാണ് പോയത്?
ഒരു
ശവത്തിനടുത്തായിരുന്നു ഇത്ര നേരവും
ഇരുന്നതെന്ന
ചിന്ത മാത്രമാണ് മനസ്സിലൊരു മുള്ളായി..
അയാളുടെ
മുഖം ശ്രദ്ധിച്ചിരുന്നില്ല
ശവം
നീക്കുന്നത് കഫേയുടെ ഉടമസ്ഥര്‍ നോക്കിക്കൊള്ളും
സന്ധ്യയുടെ
മഞ്ഞവെളിച്ചം ഓര്‍മിക്കുപ്പിന്നത് ഇത്രമാത്രം
ഫ്ലാറ്റിലേക്ക്
തിരിച്ചെത്തണം,ഹോട്ടലീന്ന് ഫുഡ്‌പാര്‍സലുകള്‍ വാങ്ങണം
പതുപതുത്ത
ബെഡില്‍ എല്ലാ വിശപ്പും കെടുത്തി കൂര്‍ക്കംവലിക്കണം
മറ്റു
ചിന്തകളെല്ലാം എന്തിനാണ് വെറുതെ...
എന്നാലുമാ
ശവം!നാശം വല്ലാത്തൊരു ശല്യം തന്നെ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ