പത്തിരി ചുട്ടു ചുട്ടു
കവിത എഴുതാന്‍ കൊതിച്ചപ്പോഴെല്ലാം
അവള് ദോശ വട്ടം ചുളിയാതെ ച്ചുട്ടുകൊണ്ടിരുന്നു
പത്തിരി ചുട്ടു ചുട്ടു തീര്ന്നതാണല്ലോ
പാത്തുമ്മയുടെ ജീവിതം
കഥയുടെ പാദസരം
ഉള്ളില്‍ കിലുങ്ങുമ്പോഴൊക്കെ
ഇടലിയുടെ മൃതുലതയാല്
അവളാകല്ല് ഒക്കെയും വിഴുങ്ങിക്കളഞ്ഞു
ഇടുങ്ങിയ ഈ അടുക്കളയാണല്ലോ
അവളുടെ എല്ലാ ആവിഷ്കാരവും
പിന്നെ ,മുട്ടിലിഴയുന്ന കുഞ്ഞിന്റെചിരി
ഇരുണ്ട മുറിയില്‍ നിന്നുയരുന്ന
ശാപം ചിന്തും വാക്കുകള്
രോഗത്തിന്റെഅക്ഷമയാര്ന്ന ശകാരങ്ങള്
ഇതിലോക്കെയാണ് അവളവളെകോറിയിടുന്നത് .
കരിഞ്ഞു പുകയുന്നതെല്ലാം
ഫ്രയിംഗ് പാനില്‍ നിന്ന് മാറ്റി
പുതിയ ഇറച്ചി എണ്ണയില്‍ ഇടുമ്പോഴും
മുള്ളുകളായിമനസ്സിന്ടെ കൊച്ചുകൊച്ചു ആശകള്
കഥ കവിത .............
കുറ്റിപ്പെന്‍സില്‍ മഞ്ഞള്‍ പുരണ്ട പേപ്പറില്‍ അലയവേ
ഒരു മണിനാദം ....
ഉച്ചത്തിലുള്ള മടുപ്പിന് വിളി
ഞെട്ടിപ്പിടഞ്ഞവള്ദുരെ എറിഞ്ഞു
കരി ക്കറപുരണ്ട കടലാസ്സ്
മുഷിഞ്ഞ സാരി നേരെയാക്കി
മങ്ങിയ മുഖത്ത് ചിരി വരുത്തി
പുമുഖ വാതില്ക്കലെ സ്നേഹം വിടര്ത്തുന്ന
പുന്തിങ്കള്ആവാന് ഓടുകയാണ് അവള്
ഓടിയല്ലേ പറ്റു
പത്തിരി ചുട്ടു ചുട്ടു എന്നേ തെഞ്ഞതല്ലേ
പാത്തുമ്മയുടെ ജീവിതം ?
പതിയുടെ കയ്യില്‍ രുചിഭേതങ്ങളുടെ
പാചകക്കുറിപ്പുകള്‍ ..മാസലക്കുട്ടുകള്‍ ...
അപ്പക്കൊട്ടയായ അവന്റെവയറിനെ
അരുമയോടെ തലോടി അവളാ
കുറിപ്പുകള്‍ കൈപ്പറ്റി
വലിയ കണ്ണുള്ള അവന്റെ നാക്കാണല്ലോ
തന്നോടാകെ പ്രീതിപ്പെട്ടതെന്ന
വൈരസ്യമാര്ന്ന ഓര്മയോടെ
ചുറ്റെടുക്കയാണ് അവള്
നൊമ്പരം വിങ്ങും കല്ബിനെകുട്ടിക്കുഴച്ച്
വെണ്മഏറും നിലാവട്ടങ്ങളെ
കിയാമംഒന്ന് വരെ നീളുന്ന
പത്തിരി ജാഥകളെ......
kavitha othiri ishtayi....congrats
മറുപടിഇല്ലാതാക്കൂ