Pages
2008, ഡിസംബർ 27, ശനിയാഴ്‌ച
മൈന (കഥ)
നോമ്പ് കാലം വീടിനു നല്ല ഉറക്കമാണ്. ഉച്ച വരേ വല്ല പ്രാണിയെയും തിരയണം .പകലുകളും രാത്രികളും ചോര മനക്കുന്നുണ്ടെന്ന് എപ്പോഴും ടീവി കാണുന്ന കുട്ടുകാരന്‍ പറയുന്നു. എന്നാലും മനുഷ്യരുടെ അത്ര ചോര പ്രിയരല്ല ഞങ്ങള്‍. മൈനയെ ഇപ്പോള്‍ കാണാറേ ഇല്ല. ബീവിത്താന്‍െറ മക്കളൊന്നും നോമ്പെടുക്കില്ല. രാത്രിയാണ് വണ്ടികളെല്ലാം വീട്ടിലെത്തുന്നത് തന്നെ. പിന്നെ കള്ളില്‍ കുഴമറിഞ്ഞ ബഹളമാണ്. ഒരിക്കല്‍ വേസ്റ്റു തട്ടുമ്പോള്‍ അവളും കുഴിയിലേക്ക് വീണു. കുറേനേരം അലറി വിളിച്ചിട്ടും ആരും വന്നില്ല. ഒടുവില്‍ പുറത്തെത്തിയപ്പോള്‍ അവളാകെ കറുത്ത് പോയിരുന്നു. റബ്ബര്‍ കാട്ടില്‍ നിന്നെന്തോ ചീഞ്ഞു മണക്കുന്നുണ്ട്. ആളുകള്‍ എന്തൊക്കെയാണ് പറയുന്നത്. വെട്ടി തുണ്ടംതുണ്ടാമാക്കിയെന്നോ അളിഞ്ഞു പോയെന്നോ... ബീവിത്ത ആക്ക്രോശിക്കുന്നുണ്ട്" അന്‍റെ മനസ്സ് കല്ലാണോ ഇബ്ലീസേ മകളോളം പോന്നൊരു പെണ്കുട്ടീനെ..." ഇപ്പോള്‍ ഒരു മൊഞ്ചത്തിയാണ് പണിക്കാരത്തി. പോലീസുകാരോക്കെ വരുന്നുണ്ട്. പൈസ കുറെ പൊടിച്ചെന്നാ കുട്ടുകാരന്‍ പറയുന്നത്. ബീവിത്താനെ ഒരു റൂമിലിട്ടു പൂട്ടിയിരിക്കാ. "പിരാന്താ കടിച്ചുകീറും". മക്കളും പോലീസുകാരും പരസ്പരം ചിരിച്ചു. പാവം മൈന! അവളെയണാവോ റബ്ബര്‍ കാട്ടില്‍ കഷ്ണം കഷ്ണമാക്കി കുഴിച്ചിട്ടത്. പൂച്ചക്കല്ലെന്കിലെന്താണീ മനുഷ്യരുടെ പോന്നുരുക്കുന്നെടത്തു കാര്യം!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ