Pages

2018, ഏപ്രിൽ 22, ഞായറാഴ്‌ച

കാണ്മാനില്ല [കഥ]




ഈ ഫോട്ടോയില്‍ കാണുന്ന വിവാഹിതയും മുപ്പത് വയസ്സുള്ളതും ഉദ്ദേശ്യം അഞ്ചു അടി ഉയരമുള്ളതും വെളുത്ത നിറവും മെലിഞ്ഞ ശരീരവും കാണാതാകുമ്പോള്‍ ചന്ദനക്കളര്‍ ടോപ്പും പച്ചക്കളര്‍ പാന്‍റും ധരിച്ചിരുന്നതും കഴുത്തില്‍ സ്വര്‍ണത്താലിമാല , കാതില്‍ സ്വര്‍ണക്കമ്മല്‍ , വിരലില്‍ സ്വര്‍ണമോതിരം , കൈകളില്‍ സ്വര്‍ണവളകള്‍ എന്നിവ ധരിച്ച മീനയെ 1. 3 . 2018 തീയതി ടിയാളുടെ തിരുവനന്തപുരത്തെ സ്വന്തം വീട്ടില്‍ നിന്ന് കാണാതായിരിക്കുന്നു. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന ടെലിഫോണ്‍ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്..
....................................................
ട്രെയിനില്‍ നിന്ന് കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തേവള്ളി മുല്ലത്ത് വീട്ടില്‍ ജെയിംസിന്‍റെ ഭാര്യയാണ് . പ്രേമവിവാഹമായിരുന്നു. ഇന്നലെയാണ് ജഡം കുമ്പളം ഫിഷ്‌ലാണ്ടിനു സമീപം പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലേക്കെന്നും പറഞ്ഞു പോയ യുവതിയെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ് ഭര്‍ത്താവ് ജെയിംസ്. മകള്‍ -രണ്ടു വയസ്സുള്ള റിയ.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ മൃതദേഹം ഏറ്റു വാങ്ങി.
...........................................................
പെണ്‍കുട്ടികളെ വശീകരിച്ച് വലയില്‍ വീഴ്ത്തുന്ന പതിനേഴുകാരന്‍ പിടിയില്‍. ഈയിടെ ആത്മഹത്യ ചെയ്ത യുവതിയുടെ ഫോണ്‍ പരിശോധിച്ചതാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമായത്. പെണ്‍കുട്ടികളില്‍ നിന്ന് സ്വര്‍ണവും പണവും കൈവശപ്പെടുത്തി അവരെ പലര്‍ക്കും കാഴ്ച വെക്കലായിരുന്നു ഇയാളുടെ രീതി. മൂന്നു മാസം മുമ്പ് ആത്മഹത്യ ചെയ്ത രണ്ടു യുവതികളുടെ മരണത്തിലും ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് അറിയിച്ചു ...
ചൂടേറിയ കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക /
www………………………………………………………………………………………………………………………

1 അഭിപ്രായം: