ഓള്‍ഡ് ഈസ് ഗോള്‍ഡ് ................കഥ
പാലക്കാട്:വഴിയോരത്ത് പഴയ സാധനങ്ങള്‍ വില്‍ക്കുന്ന അബൂക്കയാണ് ഇപ്പോള്‍ തെരുവിന്‍റെ രാജാവ്.തെരുവുകച്ചവടം ഇദ്ദേഹത്തിനു നല്‍കിയത് നഗരത്തിന്‍റെ ഹൃദയഭാഗത്ത് രണ്ടു ഷോറൂമുകള്‍ വീടിന്‍റെ ഇന്റീരിയര്‍ ഭംഗിക്ക് ആന്റിക്പീസുകള്‍ തേടുന്നവര്‍ ഈ രണ്ടു മാളുകളിലും തിക്കിത്തിരക്കുന്നു .ഓട്ടുകിണ്ടി മുതല്‍ ആട്ടുകളല്‍ വരെ വിപണിയില്‍ അമൂല്യ വസ്തുക്കളാണ് .വിവിധരാജ്യങ്ങളില്‍ പല കാലത്തായി ഉണ്ടായിരുന്ന പലതരംഅലങ്കാരങ്ങളും പുതപ്പുകളും പരവതാനികളും നിങ്ങള്‍ക്കിവിടെ കാണാം.ഗ്രാമഫോണ്‍, ആമാട പ്പെട്ടി,വെറ്റിലച്ചെല്ലം,വിളക്കുകള്‍,ഘടികാരം,ടോര്‍ച്ച്,ഉരുളി,ചീനഭരണി,ഇങ്ങനെ എന്തും അബൂക്ക വിലകൊടുത്തു വാങ്ങുന്നു.പഴയ തരം കട്ടില്‍ ,മേശ മുഖപ്പ്,കൈവരി ,വാക്കിംഗ്സ്റ്റിക്ക് എന്നിവക്കെല്ലാം നല്ല ഡിമാണ്ടാണ്.പഴയ വീടുകള്‍ വാതിലുകള്‍ക്കും ജനലുകള്‍ക്കും മാത്രമായി പൊളിച്ചു വാങ്ങുന്നുണ്ട് അബൂക്ക.
വാര്‍ത്ത വായിച്ചു അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു.പഴയ പിച്ചളക്കോളാമ്പി സല്‍മ ഫ്ലവര്‍വേസാക്കിക്കഴിഞ്ഞു.വെറ്റിലച്ചെല്ലം,കിണ്ടി ,കിണ്ണങ്ങള്‍ തുടങ്ങിയവ വീട് നന്നാക്കിയപ്പോള്‍ അവള്‍ എന്തു ചെയ്താവോ.ഉമ്മാക്ക് തറവാട്ടില്‍ നിന്നു കിട്ടിയ കുടുംബസ്വത്താണ്.എല്ലാം ഒന്നു ഒരുക്കൂട്ടാന്‍ പറയണം.നല്ല വില കിട്ടുമെങ്കില്‍ എന്തിനു ഇവിടെ പൊടി പിടിക്കാനിടണം.
“ഹാവൂ ,ഇന്‍റെ റബ്ബേ!ഇന്ക്കിനി സഹിക്കാന്‍ വയ്യാലോ ഈ വേദന.ഈ അദാബ്ന്ന് ഒന്ന്ന്നെ കര കേറ്റ് റബ്ബേ!”
ശല്യം!പതംപറച്ചിലും പയ്യാരോം പിന്നേം തൊടങ്ങി.ഉമ്മറത്തേക്ക് ഒച്ച കേട്ടിട്ടാണ് സല്‍മ ഉമ്മയെ അടുക്കളയുടെ അടുത്ത റൂമിലേക്ക് മാറ്റിയത്.അസുഖം പിടിച്ചാ പിന്നെ പുറത്തറിയാന്‍ പറ്റാത്ത മാനക്കേടാണ് എല്ലാരും.മഹാമാരികളാണേല്‍ പിന്നെ പറയേം വേണ്ട.ആദ്യമൊക്കെ പൊറുതികേട് തന്നായിരുന്നു,ഉമ്മാനെ അവള് പ്രാകുന്നത് കേക്കുമ്പോ.ആയ കാലത്ത് ഉമ്മേം കൊറെ പോര് കുത്തിയതാണല്ലോയെന്നു പിന്നെ സമാധാനിക്കും.
അബൂക്കാന്റെ കടയില്‍ എല്ലാ പഴേ സാധനങ്ങളും എടുക്കുണുണ്ടോ എന്തോ!ഗുഡ്സ് വണ്ടിയില്‍ കിണ്ണത്തിന്റെയും കിണ്ടിയുടെയും നുരുമ്പിയ ഒച്ചകള്‍ക്കിടയില്‍ ഉമ്മ ചുരുണ്ടുകിടക്കുന്ന ചിത്രം മനസ്സിലേക്ക് ഊര്‍ന്നു വീണപ്പോള്‍ അയാള്‍ തന്നെ ഞെട്ടിപ്പോയി.പിന്നെ നെടുവീര്‍പ്പോടെ പിറുപിറുത്തു:”അങ്ങനെച്ചാനന്നെയ്നി.പഴേതാവുമ്പോ മന്ഷനും വല്ല വെലിം കിട്ടീര്‍ന്നെങ്കി ...............................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ