Pages

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

അവള്‍ (കവിത)




 അവളുടെ ആത്മാവിന്റെ തിളക്കമായിരുന്നു
 തേച്ചു കഴുകി മിനുങ്ങിയ പാത്രങ്ങള്‍ക്ക്
ഒരേ പോലെ മുറിച്ച മീന്‍കഷ്ണങ്ങളും പച്ചക്കറികളും
അവളിലെ കലാകാരിയെ ആവിഷ്‌കരിച്ചു
ഒരേ കനത്തിലുള്ള, പൂര്‍ണചന്ദ്രന്മാരായ പത്തിരികള്‍
ഒരിക്കലും അവളുടെ മനസ്സിലെ ഇരുളിനെ ദൂരീകരിച്ചില്ല
എരിഞ്ഞു പുകയുന്ന കറികള്‍ അവള്‍ക്കുള്ളിലെ മുറിവുകള്‍ക്ക് സമാനമായി
നിശ്ശബ്ദമായി ചൂല്‍ വെടിപ്പാക്കേണ്ടുന്നവരുടെ ദുഃഖങ്ങള്‍ അവളുമായി പങ്കിട്ടു
അവളും, തേഞ്ഞു തീരുന്ന മൂലയില്‍ ചാരി വെക്കപ്പെട്ട
പ്രതികരണശേഷിയില്ലാത്ത ചൂല്‍
അണയാത്ത അടുപ്പായിട്ടും ചിലപ്പോള്‍ പുകഞ്ഞ്, കനലൊളിപ്പിച്ച്..
ആരാകേണ്ടവളായിരുന്നു അക്ഷരപ്രസാദം ലഭിച്ചവള്‍
അഗ്‌നിയായി വാക്കിനെ ഉള്ളില്‍ ജ്വലിപ്പിച്ചവള്‍,
സാവധാനം കരിക്കട്ടയാവുന്നത് ഇങ്ങനെയാണ്
വെന്തു വെന്ത്, നീറി നീറി, പുകഞ്ഞു പുകഞ്ഞ് ചാരമായി ...........



5 അഭിപ്രായങ്ങൾ:

  1. ആ ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയണം.. അവിടെയാണ് ജീവിത വിജയം.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്...
    വീണ്ടും വീണ്ടും എഴുതിക്കൊണ്ടേയിരിക്കുക...

    മറുപടിഇല്ലാതാക്കൂ
  3. WORD VERIFICATION ഒഴിവാക്കുന്നതാണ് നല്ലത്. പോസ്റ്റുകൾ വായിച്ചു comment ഇടാൻ ആഗ്രഹിക്കുന്നവർക്ക് ഇതു ഒരു ബുദ്ദിമുട്ടായിരിക്കും. .word verification ഇങ്ങനെ മാറ്റാം...നേരത്തെ അറിയുമായിരുന്നെങ്കിൽ please ignore :-) ((design->settings->post and comments->show word verification)

    മറുപടിഇല്ലാതാക്കൂ
  4. വ്യത്യസ്തമായ ഭാവന - എഴുത്ത് തുടരുക. ഭാവുകങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ