Pages

2016, ജൂലൈ 15, വെള്ളിയാഴ്‌ച






യാത്ര [കവിത]

കാലത്തിന്‍റെ കനല്‍വീഥിയിലൂടെ
തീകാറ്റേറ്റ് നമ്മളെല്ലാം നടന്നു പോകും
കവിതയുടെ വൃത്തവും പ്രാസവും
ശരിയായില്ലെന്ന് തര്‍ക്കിക്കും
നൃത്തത്തിന്‍റെ മുദ്രകളൊന്നും
ചൊവ്വായില്ലെന്നു വിലപിക്കും
അരങ്ങിലെ നാടകം
 താളപ്പിഴ യോടെയാണെങ്കിലും
അഭിനയിച്ചു തീര്‍ക്കും
ഒടുവില്‍ കര്‍ട്ടന്‍ വീഴും
ചുറ്റും മുഴങ്ങുന്ന നിശ്ശബ്ദതയുടെ
ഭയാനകമായ ഗര്‍ത്തത്തിലേക്ക്
യാത്ര ചോദിക്കാതെ ഊര്‍ന്നു വീഴുമ്പോള്‍
ഓരോരുത്തരും വിസ്മയിക്കും –
എന്തിനായിരുന്നാ തര്‍ക്കങ്ങള്‍
നിലയ്ക്കാത്ത ചോരക്കടലുകള്‍?


2 അഭിപ്രായങ്ങൾ: