Pages

2016, ഏപ്രിൽ 30, ശനിയാഴ്‌ച

എടുക്കാനാണയങ്ങള്‍[കഥ] ശരീഫ മണ്ണിശ്ശേരി -





ഒരു മാസം മുമ്പായിരുന്നു അടിച്ചു വാരുമ്പോള്‍ ഷഡ്ഭുജങ്ങളുള്ള ഇരുപതു പൈസ നാണയം ഏതോ പുരാതനകാലത്തില്‍ നിന്നിറങ്ങി വന്ന് ചൂലില്‍ തടഞ്ഞ് ദുര്‍ബലമായ ഒരു കിലുക്കം ഉണ്ടാക്കിയത്. കുട്ടിക്കാലത്ത് ആ അലുമിനിയം നാണയത്തിന് രണ്ടു പാലൈസ് കിട്ടുമായിരുന്നു. ഒരു പൈസയെങ്കിലും കളഞ്ഞു കിട്ടിയെങ്കില്‍ എന്നാശിച്ചിരുന്നു. ഇന്ന് – വില കെട്ടു പോയ ജീവിതത്തെ ഓര്‍ത്താവും അതിങ്ങനെ നിലത്തോട് പറ്റിച്ചേര്‍ന്നു കിടക്കുന്നത്. പണ്ടാണെങ്കില്‍ ഒരു നാണയം ചവിട്ടിപ്പോയാല്‍ അതൊരപരാധമായിരുന്നു. ബര്‍ക്കത്ത് പടി കടന്നു പോകുമെന്ന് വിശ്വസിച്ചിരുന്നു. എത്രയെളുപ്പമാണ് അതിന്‍റെ പ്രതാപകാലം അവസാനിച്ചത്. ഭൂമിയിലെ ഓരോ അണുവും ഓര്‍മിപ്പിക്കുന്നത് അതു തന്നെ, അനിവാര്യമായ നാശം ..

മക്കളുടെ സഹായമില്ലാതെയാണ് ശരണാലയത്തില്‍ എത്തിച്ചേര്‍ന്നത്. രണ്ടു ദിവസം കൊണ്ട് പനി തന്നെ ഒന്നിനും കൊള്ളാത്തവളാക്കി. മൂന്നു നേരം ഭക്ഷണം മുടങ്ങിയപ്പോഴേക്കും എഴുന്നേല്‍ക്കാന്‍ വയ്യാതായി..ആശുപത്രിയില്‍ ആരെത്തിച്ചോ എന്തോ..അമേരിക്കയിലും ജിദ്ദയിലും ജോലിയെടുക്കുന്ന മക്കള്‍ക്ക് ആകെ നാണക്കേടായിട്ടുണ്ടാവും- ഉമ്മ തനിച്ചാണെന്ന വിവരം പേപ്പറിലൊക്കെ വന്നതിന്.ആ ദേഷ്യം കൊണ്ടാവും വിളിക്കാത്തതും. ജിദ്ദയിലുള്ളവന്‍ ഇടയ്ക്കൊന്നു കടം തീര്‍ക്കാന്‍ വിളിച്ചിരുന്നു.

 വളരെ നേരം ബാഗില്‍ തിരഞ്ഞതിനു ശേഷമാണ് അപകര്‍ഷതയുടെ ആ തുട്ട് അവരുടെ കയ്യിനെ മടിയോടെ തൊട്ടത്. അതിനെ കണ്ണിലും മൂക്കിലും ചുണ്ടിലുമെല്ലാം വാത്സല്യത്തോടെ തൊടുവിച്ച് അവര്‍ പിറുപിറുത്തു – “വെഷമിക്കണ്ടാട്ടോ , കാലാവധി കഴിഞ്ഞാ ഇതാ വിധി , ആഖിറത്തില് നമ്മക്കൊക്കെ വയസ്സാവാതിരിക്കാന്‍ പ്രാര്‍ഥിക്കാം , എന്താ?”
ഇരുപതു പൈസാനാണയം നെടുനാളത്തെ അനാഥത്വം മറന്ന് അവരുടെ കൈവെള്ളയില്‍ പറ്റിച്ചേര്‍ന്നു കിടന്നു ..............
*ആഖിറം – പരലോകം.  

12 അഭിപ്രായങ്ങൾ:

  1. കാലപ്പഴക്കം കൊണ്ട്‌ വില കുറയുന്ന ജീവിതങ്ങൾ
    നല്ല ആശയം.

    മറുപടിഇല്ലാതാക്കൂ
  2. ഡിസ്പോസബിൾ മാതാപിതാക്കൾ!!

    മറുപടിഇല്ലാതാക്കൂ
  3. മനോഹരമായിട്ടുണ്ട്...
    ഹൃദയ സ്പർശിയായ വരികൾ ...
    നന്ദി

    മറുപടിഇല്ലാതാക്കൂ
  4. പണ്ടൊരിക്കല്‍ രണ്ട് പാലൈസ് തന്ന തുട്ട്..
    എന്നുമെപ്പോഴും കയ്യിലുള്ളതെല്ലാം വാരിക്കോരിത്തന്ന ഉമ്മ..
    ഇവരെ അനാഥരാക്കുന്നത് കാലമോ നമ്മളോ..?
    ഉള്ളില്‍ തട്ടുന്ന വരികള്‍..

    മറുപടിഇല്ലാതാക്കൂ
  5. എടുക്കാത്ത നാണയങ്ങള്‍ക്കെന്തുവില?!!
    നല്ല കഥ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ